ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും എൻ പ്രശാന്തിനെ കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുമായി നിയമിച്ചു. ദിവ്യ എസ് അയ്യരെ തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറാകി നിയമിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും എൻ പ്രശാന്തിനെ കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുമായി നിയമിച്ചു. എം ജി രാജമാണിക്യത്തെ കെഎസ്ഇബി ചെയർമാനാക്കി. സ്നേഹിൽ കുമാർ സിംഗാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ. ദിവ്യ എസ് അയ്യരെ തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറാകി നിയമിച്ചു. ജെറോമിക് ജോർജാണ് പുതിയ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് എം.ഡി. ടി വി അനുപമ ഗതാഗത സെക്രട്ടറിയാകും. ശ്രീധന്യ സുരേഷിനെ ഭക്ഷ്യ സുരക്ഷാ കമ്മീഷണറായും പ്രേംകൃഷ്ണനെ സാംസ്‌കാരിക വകുപ്പ് ഡയറക്ടറിയായും നിയമിച്ചു.
ബി അശോക് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി.
എൻ പ്രശാന്ത് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി .
ടിവി അനുപമ ഗതാഗത സെക്രട്ടറി .
ദിവ്യ എസ് അയ്യർ തദ്ദേശഭരണ പ്രിൻസിപ്പൽ ഡയറക്ടർ.
ഡി സജിത് ബാബു പൊതു വിദ്യാഭ്യാസ ഡയറക്ടർ.
അദീന അബ്ദുള്ള പിഡബ്ല്യുഡി സ്പെഷ്യൽ സെക്രട്ടറി .
രാജു നാരായണ സ്വാമി സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി .
സ്നേഹിൽകുമാർ സിങ് പൊതുവിദ്യാഭ്യാസ ഡയറക്ടർ.
എം ജി രാജമാണിക്യം കെ എസ് ഇ ബി സിഎംഡി .
ജെറോമിക് ജോർജ് വിഴിഞ്ഞം തുറമുഖം എംഡി .
ശ്രീധന്യ സുരേഷ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ .
പ്രേം കൃഷ്ണൻ സാംസ്കാരിക വകുപ്പ് ഡയറക്ടർ.
