സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിന്‍ഹയെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിന്‍ഹയെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് ഈ മാസം 30-ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ബിഹാര്‍ സ്വദേശിയായ ബിശ്വനാഥ് സിന്‍ഹ 1991 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. നിലവില്‍ ആഭ്യന്തര, വിജിലന്‍സ് വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയാണ്.