ഓപ്പറേറ്റർമാർ ഉൾപ്പടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്യും. പ്രാഥമിക ചോദ്യം ചെയ്യൽ വിവരങ്ങൾ പൂർത്തിയായതിന് ശേഷം മാത്രമേ കൂടുതൽ പുറത്തുവരികയുള്ളൂ. കർശനമായ സുരക്ഷാ ക്രമീകരണങ്ങളിലാണ് ബീഹാറിൽ ഉടനീളം നീറ്റ്-യുജി പുനഃപരീക്ഷ നടത്തിയത്.
അതേസമയം, ഇന്നലെ നീറ്റ് യു ജി പുനഃപരീക്ഷ വിജയകരം എന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. കേന്ദ്ര – സംസ്ഥാന ഏജൻസികൾ സംയുക്തമായി നടത്തിയ പ്രവർത്തനത്തിന് എൻടിഎ നന്ദി അറിയിച്ചു.
