സ്വന്തം ജീവൻ പോലും പണയം വെച്ച് 3 ജീവനുകൾ രക്ഷിച്ച 9 ആം ക്ലാസ്സുകാരി സ്‌പൂർത്തി എന്ന പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടുന്നത് . ഒരു നിമിഷത്തെ ശ്രെദ്ധയും മനോ ധൈര്യവും കൊണ്ടാണ് സ്‌പൂർത്തി 3 ജീവനുകൾ രക്ഷിച്ചത് . കർണാടകയിലെ സംഭവം ഇങ്ങനെ ;
കർണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം നടന്നത് . ഏകദേശം രാത്രി 8.30 ഓടെയാണ് മാതാപിതാക്കൾക്കൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്ന സ്‌പൂർത്തി റെയിൽ പാലത്തിലൂടെ അമ്മയും അമ്മയുടെ കൈപിടിച്ച് രണ്ടു കുരുന്നുകളും നടക്കുന്നത്
ശ്രെദ്ധയിൽ പെട്ടത് .
സ്‌പൂർത്തി അവരെ തന്നെ നിരീക്ഷിച്ചുകൊണ്ടിരുന്നു . റെയിൽവേ ഗേറ്റ് അടച്ചിട്ടിരിക്കുകയാണ് . ട്രെയിൻ വരാറായപ്പോഴും ആ അമ്മയും കുഞ്ഞും പാളത്തിൽ നിന്നും മാറുന്നില്ല എന്ന് കണ്ടപ്പോൾ സ്‌പൂർത്തിക്ക് അസ്വഭാവികത തോന്നി .. ഉടൻ തന്നെ കാറിൽ നിന്നും ഇറങ്ങി ഓടി പാളത്തിലെത്തി അമ്മയെയും കുഞ്ഞുങ്ങളെയും വലിച്ചു മാറ്റാൻ ശ്രെമിച്ചു , എന്നാൽ വഴങ്ങുന്നില്ല എന്ന് കണ്ടപ്പോഴാണ് അതൊരു ആ.ത്മഹ.ത്യ ശ്രെമം ആണെന്ന് അവൾക്ക് മനസിലായത് .
ഒട്ടും വൈകാതെ നാട്ടുകാരെയും കൂട്ടി അമ്മയെയും മക്കളെയും റെയിൽ പാളത്തിൽ നിന്നും സ്‌പൂർത്തി രക്ഷപെടുത്തുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം 'അമ്മ മക്കളെയും കൊണ്ട് ആ.ത്‍മ.ഹ.ത്യ ചെയ്യാനുള്ള തീരുമാനമായിരുന്നു .
9 ആം ക്ലാസുകാരി സ്‌പൂർത്തിയുടെ പ്രവർത്തിയിലാണ് ആ അമ്മയും കുഞ്ഞുങ്ങളും ജീവിതത്തിലെക്ക് മടങ്ങിയെത്തിയത് .
ഒരു നിമിഷം കൊണ്ട് ഇല്ലാതാകുമായിരുന്ന 3 ജീവനുകളാണ് സ്‌പൂർത്തി എന്ന
9 ആം ക്ലാസുകാരിയുടെ പ്രവർത്തി കൊണ്ട് തിരികെ ലഭിച്ചത് . സ്പൂര്ത്തിക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത് . കൊടുക്കാം ഈ പെൺകുട്ടിയുടെ ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട്
