തന്റെ മരണശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി നൽകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഈ ആഗ്രഹപ്രകാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഭൗതികശരീരം ഉച്ചയ്ക്ക് രണ്ടര വരെ കിളിമാനൂർ ഗവ. എച്ച്എസ്എസിന് സമീപമുള്ള വസതിയിലും തുടർന്ന് പഴയകുന്നുമ്മേൽ പഞ്ചായത്ത് ഓഫീസിലും പൊതുദർശനത്തിന് വെക്കും.
ഭാര്യ: എം. വിജയമ്മ. മക്കൾ: എൻ. ശ്രീലത (റിട്ട. നഴ്സ്, താലൂക്ക് ആശുപത്രി തിരുവല്ല), എൻ. സന്തോഷ് (ഹെഡ്മാസ്റ്റർ, ഗവ. എച്ച്എസ്എസ് ഞെക്കാട്). മരുമകൾ: അജിതകുമാരി.
