63.5KG വിഭാഗത്തിൽ അൻസാർ ഇന്ത്യയ്ക്ക് അഭിമാനമായി
#കിളിമാനൂർ : ഏഴ് രാജ്യങ്ങൾ പങ്കെടുത്ത സൗത്ത് ഏഷ്യൻ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കിളിമാനൂർ പൊരുന്തമൺ മലച്ചിറ, മാവുനിൽക്കുംപച്ച അൻസാർ മനസ്സിലിൽ അൻസാർ സ്വർണമെഡൽ കരസ്ഥമാക്കി. 63.5 കിലോ പുരുഷ വിഭാഗത്തിലാണ് താരത്തിന്റെ മിന്നും പ്രകടനം. റഷീദ് - ഷാബിനാ ബീവി ദമ്പതികളുടെ മകനാണ്. അജ്മൽ സഹോദരനാണ്.
ഇന്ത്യൻ ടീം ജേഴ്സിയണിഞ്ഞ് രാജ്യത്തിന് വേണ്ടി റിങ്ങിലിറങ്ങിയ 26 കാരനായ അൻസാർ മികച്ച സാങ്കേതിക മികവും കരുത്തും പ്രകടിപ്പിച്ച് എതിരാളികളെ തോൽപ്പിച്ച് കിരീടം ചൂടി. ജയത്തോടെ ഇന്ത്യ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.
ഇക്കഴിഞ്ഞ 18 - 19 തീയതികളിൽ ഉത്തർപ്രദേശിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിലാണ് അൻസാർ കിരീടം ചൂടിയത്
കിക്ക് ബോക്സിങ് കൂടാതെ സിലാത്ത്, വുഷു,ജുജുത്സു, റെസ്ലിംഗ്, ജൂഡോ തുടങ്ങി വിവിധ കായികയിനങ്ങലിൽ അൻസാർ മികവ് തെളിയിച്ചിട്ടുണ്ട്.
ജുജുത്സു - സ്റ്റേറ്റ് ഗോൾഡ്,വുഷു ഡിസ്ട്രിക്റ്റ് സിൽവർ എന്നിങ്ങനെ നിരവധി മത്സരങ്ങളിൽ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
കുട്ടിക്കാലം മുതൽ കിക്ക് ബോക്സിങ് അഭ്യസിക്കുന്ന അൻസാറിന്റെ ഈ നേട്ടം കിളിമാനൂരിന് മുഴുവൻ അഭിമാനമായി. സ്വർണമെഡലുമായി നാട്ടിലെത്തിയ താരത്തിന് നാട്ടുകാരുടെ വൻ സ്വീകരണമാണ് ലഭിച്ചത്. മലച്ചിറ മാവുനിൽക്കുംപച്ച നിവാസികൾ ചേർന്ന് താരത്തെ ആദരിച്ചു.
ഈ നേട്ടം കേരളത്തിലെ യുവ കായിക താരങ്ങൾക്ക് വലിയ പ്രചോദനമാകുമെന്ന് കായിക പ്രേമികൾ അഭിപ്രായപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകളും കായിക സംഘടനകളും അൻസാറിന് അഭിനന്ദനം അറിയിച്ചു.
