എന്തുകൊണ്ട് ഈ സമയം കൂടുതൽ അപകടകരം?
കാഴ്ചയിലെ മങ്ങൽ: പകൽവെളിച്ചത്തിൽ നിന്ന് ഇരുട്ടിലേക്ക് മാറുന്ന ഈ സമയത്ത് ഡ്രൈവർമാരുടെ കാഴ്ച പെട്ടെന്ന് മങ്ങാം.
തിടുക്കവും യാത്രാക്ഷീണവും: ജോലി കഴിഞ്ഞ് എത്രയും വേഗം വീട്ടിലെത്താനുള്ള തിടുക്കവും പകൽ മുഴുവൻ അധ്വാനിച്ചതിന്റെ ക്ഷീണവും ശ്രദ്ധക്കുറവിന് കാരണമാകുന്നു.
അമിതവേഗത: ട്രാഫിക് ബ്ലോക്കുകളിൽ പെടാതിരിക്കാൻ പലരും ഈ സമയത്ത് അമിതവേഗത എടുക്കാറുണ്ട്.
നമുക്ക് എന്ത് ചെയ്യാം?
വേഗത കുറയ്ക്കാം: ഈ സമയങ്ങളിൽ വാഹനത്തിന്റെ വേഗത നിയന്ത്രിക്കുക.
ലൈറ്റുകൾ കൃത്യമായി ഉപയോഗിക്കുക: സന്ധ്യയാകുന്നതോടെ തന്നെ ഹെഡ്‌ലൈറ്റുകളും ഇൻഡിക്കേറ്ററുകളും ഓൺ ചെയ്യുക. ഡിം ആൻഡ് ബ്രൈറ്റ് ലൈറ്റുകൾ കൃത്യമായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
കാൽനടയാത്രക്കാർ സൂക്ഷിക്കുക: റോഡ് മുറിച്ചുകടക്കുമ്പോഴും റോഡരികിലൂടെ നടക്കുമ്പോഴും ഇരുണ്ട വസ്ത്രങ്ങൾ പരമാവധി ഒഴിവാക്കുക, കൂടുതൽ ശ്രദ്ധ പുലർത്തുക.
