ഫ്ലോറിഡ: ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിലെ അവസാന പോരിൽ സ്കോട്ട്‍ലാൻഡിനെ തകർത്തെറിഞ്ഞ് ബ്രസീലിയൻ തേരോട്ടം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് കാനറപ്പടി യൂറോപ്പിന്‍റെ കരുത്തുമായി എത്തിയ സ്കോട്ടിഷ് പടയെ തുരത്തിയത്. ബ്രസീലിന് വേണ്ടി വിനി ജൂനിയര്‍ രണ്ട് ഗോളും മത്യേയൂസ് കൂഞ്ഞ ഒരു ഗോളും പേരിലാക്കി. സ്കോട്ട്ഡലൻഡിന്‍റെ പന്തടക്കത്തോടെയാണ് ഒന്നാം പകുതി തുടങ്ങിയത്. ബ്രസീലിനെ തടുത്തുനിർത്തി പന്ത് കാലിൽ നിർത്താൻ യൂറോപ്യൻ പടയ്ക്ക് സാധിച്ചു. എന്നാല്‍, കളിയുടെ ഗതിമാറാൻ അധിക നേരം വേണ്ടി വന്നില്ല. ആത്മവിശ്വാസത്തോടെ സ്വന്തം ബോക്സിനുള്ളിൽ പന്ത് തട്ടിയ സ്കോട്ട്ഡലൻഡിന് പിഴച്ചപ്പോൾ വിനീഷ്യസ് ജൂനിയറർക്ക് കിട്ടിയത് സുവര്‍ണാവസരം. ലോകകപ്പിലെ മൂന്നാം മത്സരത്തിലും തുടർച്ചയായി ഗോൾ നേടി റയല്‍ മാഡ്രിഡിന്‍റെ സ്റ്റാര്‍ ബോയ് അനായാസം വലചലിപ്പിച്ചു. ബ്രസീലിന്‍റെ ഒറ്റപ്പെട്ട നീക്കങ്ങളും സ്കോട്ട്ലാൻഡിന്‍റെ പൊസഷൻ ഗെയിമമുമായി മത്സരം വീണ്ടും മുന്നോട്ട് പോയി.
ഇതിനിടെ ആദ്യ ഗോളിന് സമാനമായ സ്കോട്ട്ലാൻഡ് താരത്തിന് സംഭവിച്ച പിഴവ് വിനിക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. പക്ഷേ ബ്രസീലിയൻ ആരവത്തെ നിശബ്‍ദമാക്കി വാര്‍ തീരുമാനം കാനറികൾക്ക് എതിരായി. എതിരില്ലാത്ത ഒരു ബ്രസീലിയൻ ഗോളിൽ ആദ്യ പകുതി അവസാനിക്കുമെന്ന കരുതിയപ്പോൾ വിനിയെ തേടി തന്‍റെ ഗോൾ എത്തി. ഇത്തവണയും പന്ത് ക്ലിയര്‍ ചെയ്യുന്നതിലെ സ്കോട്ടിഷ് അബദ്ധമാണ് ഗോളിന് വഴിയൊരുക്കിയത്. ബ്രൂണോ ഗുമെയ്റഷിന്‍റെ പറന്നിറങ്ങിയ ക്രോസിൽ വിനിക്ക് തലവയ്ക്കേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സെക്കൻഡ് ഹാഫിൽ സ്കോട്ട്ലാൻഡ് കൂടുതല്‍ അപകടകാരികളായി. നിരന്തരം ബ്രസീലിയൻ ഗോൾ മുഖം ലക്ഷ്യമാക്കി സ്കോട്ടിഷ് ആക്രമണങ്ങൾ എത്തി. പലതും ഫിനിഷിംഗിലെ കൃത്യതയില്ലായ്മ കൊണ്ട് ഗോളിൽ കലാശിക്കാതെ പോവുകയായിരുന്നു. ഇതിനിടെ 60-ാം മിനിറ്റിൽ മത്യേയൂസ് കൂഞ്ഞയിലൂടെ ബ്രസീൽ വിജയം ഉറപ്പിച്ചു. ബ്രൂണോയുടെ കിടിലൻ അസിസ്റ്റിലൂടെയായിരുന്നു ഗോൾ. ഒടുവിൽ 75-ാം മിനിറ്റിൽ ലോകം ഒന്നടങ്കം കാത്തിരുന്ന ആ നിമിഷം പിറന്നു. ഏറെക്കാലത്തിന് ശേഷം നെയ്മർ മഞ്ഞ ജേഴ്സിയിൽ കളത്തിറങ്ങി. ലഭിച്ച സമയത്തിൽ ഒരു ഷോട്ട് ഉതിർക്കാനും താരത്തിന് സാധിച്ചു.
മൊറോക്കൻ വിജയഗാഥ
ഗ്രൂപ്പ് സിയിൽ മൊറോക്കയും വിജയം നേടി. ഹെയ്തിയെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മൊറോക്കോ തകർത്തത്. വിജയം സ്വന്തമാക്കാനുള്ള രണ്ട് ടീമുകളും ചൂടും ചൂരും നിറഞ്ഞ പോരാട്ടമാണ് മൊറോക്കോയും ഹെയ്തിയും തമ്മിൽ നടന്നത്. കരുത്തരായ മൊറോക്കയെ ഞെട്ടിച്ച് ഹെയ്തിയാണ് ആദ്യം മുന്നിലെത്തിയത്. ഗോൾ കീപ്പര്‍ യാസിൻ ബോണോയുടെ ഓണ്‍ ഗോളിലൂടെ ഹെയ്തി സ്കോര്‍ ബോര്‍ഡ് തുറന്നു. ഹെയ്തി ബോക്സിലേക്ക് നിരന്തരം നടത്തിയ ആക്രമണങ്ങൾക്കെടുവിൽ അഷ്റഫ് ഹക്കീമിയിലൂടെ മൊറോക്ക ഗോൾ മടക്കി. പിന്നാലെ വിൽസൺ ഇസ്‍ഡോര്‍ ഹെയ്തിയെ വീണ്ടും മുന്നലെത്തിച്ചു. മൊറോക്കോയുടെ ഇസ്മെയിൽ സൈബരിയും വലകുലുക്കിയതോടെ ആദ്യ പകുതി സമനിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ സൗഫിയാനി റഹീമിയിലൂടെയും ജെസ്സിമി യാസിനൂടെയാണ് മൊറോക്കോ വിജയം പിടിത്തെടുത്തു. ഗ്രൂപ്പിലെ എല്ലാം മത്സരങ്ങളും അവസാനിച്ചപ്പോൾ ഏഴ് പോയിന്‍റുമായി ബ്രസീൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. മൊറോക്കോയാണ് രണ്ടാമത്. ഇരുടീമുകളും അവസാന 32 ഉറപ്പിച്ചിട്ടുണ്ട്.
ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ സ്കോട്ട്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ബ്രസീൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. മയാമി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്റെ ഇരട്ട ഗോളുകളും രണ്ടാം പകുതിയിൽ മാത്യൂസ് കുന്യ നേടിയ ക്ലിനിക്കൽ ഫിനിഷിംഗുമാണ് കാനറികൾക്ക് ആധികാരിക വിജയം സമ്മാനിച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമടക്കം 7 പോയിന്റോടെയാണ് സെലസാവോ ഗ്രൂപ്പിൽ ഒന്നാമതെത്തിയത്.
കളി തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ സ്കോട്ടിഷ് ഡിഫെൻഡർ സ്കോട്ട് മക്കെന്ന വരുത്തിയ വലിയ പിഴവിൽനിന്ന് റയാൻ പന്ത് തട്ടിയെടുത്ത് വിനീഷ്യസിന് നൽകി. ഒട്ടും സമയം കളയാതെ തകർപ്പൻ ഫിനിഷിംഗിലൂടെ വിനീഷ്യസ് ബ്രസീലിനെ മുന്നിലെത്തിച്ചു.
മത്സരത്തിന്റെ 24-ാം മിനിറ്റിൽ വിനീഷ്യസ് രണ്ടാമതും വല കുലുക്കിയെങ്കിലും, ബിൽഡ്-അപ്പിൽ ജാക്ക് ഹെൻഡ്രിക്കെതിരെ താരം ഫൗൾ ചെയ്തതായി വീഡിയോ അസിസ്റ്റന്റ് റഫറി കണ്ടെത്തിയതിനെ തുടർന്ന് റഫറി ഗോൾ നിഷേധിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ബ്രസീൽ ലീഡ് വർദ്ധിപ്പിച്ചു. ബ്രൂണോ ഗ്വിമാരസിന്റെ കൃത്യതയാർന്ന ക്രോസിൽ തലവെച്ച് വിനീഷ്യസ് ടീമിന്റെയും തന്റെയും രണ്ടാം ഗോൾ നേടി. സ്കോട്ട്‌ലൻഡിന്റെ തിരിച്ചുവരവ് പ്രതീക്ഷകൾ തല്ലിക്കെടുത്തിക്കൊണ്ട് അറുപതാം മിനിറ്റിൽ മാത്യൂസ് കുന്യ ബ്രസീലിന്റെ മൂന്നാം ഗോളും സ്വന്തമാക്കി.
