ഫിഫ ലോകകപ്പ് 2026: ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അട്ടിമറിച്ച് ഇക്വഡോർ

ഫിഫ ലോകകപ്പിലെ ഇ ഗ്രൂപ്പ് പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ ജർമനിയെ അട്ടിമറിച്ച് ലാറ്റിൻ അമേരിക്കൻ ശക്തികളായ ഇക്വഡോർ. ന്യൂ യോർക്കിൽ നടന്ന മത്സരത്തിൽ പിന്നിൽ നിന്ന ശേഷമാണ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇക്വഡോർ ജർമനിയെ തകർത്ത് വിട്ടത്. ഇതോടെ ജർമനിക്കും ഐവറി കോസ്റ്റിനുമൊപ്പം ലാറ്റിൻ അമേരിക്കൻ രാജ്യവും നോക്ക് ഔട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി.
കളിയുടെരണ്ടാമത്തെ മിനുട്ടിൽ ലെറോയ് സാനെയിലൂടെ ജർമ്മനി മുന്നിലെത്തി. സഹതാരം ഫ്ലോറിയൻ വിർട്സ് നൽകിയ പാസ്സ് ഗോളിയെ വെട്ടിച്ചു സാനെ വലയിലെത്തിച്ചപ്പോ പിറന്നത് 1934 നു ശേഷം ജർമനി ലോകകപ്പിൽ നേടുന്ന ഏറ്റവും വേഗമേറിയ ഗോൾ ആണ്. എന്നാൽ ഒൻപതാം മിനുട്ടിൽ ഇക്വഡോർ തിരിച്ചടിച്ചു. മിഡ്ഫീൽഡർ പാബ്ലോ വൈറ്റ്, നൽകിയ പന്ത് സ്വീകരിച്ച നിൽസൺ അംഗുലോ തൊടുത്ത ഷോട്ട് മാനുവൽ ന്യൂയറിനെ പരാജയപ്പെടുത്തി.
രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോളിനായി ശ്രമിച്ചുകൊണ്ടിരുന്നു.റഫറി വിധിച്ച പെനാൽറ്റി വിഎആർ റിവ്യൂ വഴി ജർമനിക് നഷ്ടമായി. എന്നാൽ കളിയുടെ 77ആം മിനുട്ടിൽ ഏവരും കാത്തിരുന്ന ഗോൾ പിറന്നു. കെവിൻ റോഡ്രിഗസിന്റെ കോർണർ കിക്കിൽ കാലു വച്ച പ്ലാറ്റ ബോൾ വലയിലെത്തിച്ചപ്പോൾ പിറന്നത് ഓരോ ഇക്വഡോർ ആരാധകനും കാത്തിരുന്ന വിജയമാണ്.