ഹാരി കയ്‌നും , ജൂഡ് ബില്ലിങ്‌ഹാമും, മാർക്ക് രാഷ്‌ഫോർഡും അടങ്ങിയ ടീം നിരന്തരം ആക്രമണം അഴിച്ചു വിട്ടപ്പോഴും ഘാനക്കാർ പതറിയില്ല. കളിയുടെ സിംഹഭാഗം സമയത്തും പന്ത് നിയന്ത്രിച്ച ഇംഗ്ലണ്ട് ഗോൾ വല ലക്ഷ്യമാക്കി 19 ഷോട്ടുകൾ ഉതിർത്തെങ്കിലും ഒന്നും ലക്ഷ്യ കണ്ടില്ല.അതേസമയം ഇംഗ്ലീഷ് ഗോൾ മുഖത്തേക്ക് മൂന്നു ഷോട്ടുകൾ മാത്രമാണ് ഘാന പായിച്ചത് . കളിയിൽ 78% പൊസഷൻ ഉണ്ടായിരുന്ന ഇംഗ്ലണ്ട് 9 കോർണർ കിക്കുകൾ എടുത്തപ്പോൾ ഘാനയ്ക്ക് ആകെ ലഭിച്ചത് രണ്ട് കോർണർ കിക്കുകൾ ആണ്.ആദ്യ മത്സരം ജയിച്ച ഇരു ടീമുകളും നാലു പോയിന്റുമായി ഗ്രൂപ്പിൽ ആദ്യ രണ്ടു സ്ഥാനത്ത് എത്തിയപ്പോൾ കഴിഞ്ഞ തവണത്തെ സെമിഫൈനലിസ്റ്റുകളായ ക്രൊയേഷ്യയുടെയും പനാമയുടെയും നില പരുങ്ങലിലാണ്.
