ഫിഫ ലോകകപ്പ് 2026: ഇറാഖിനെ തകർത്ത് നോക്കൗട്ട് സാധ്യത നിലനിർത്തി സെനഗൽ

ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഐ–യിലെ നിർണ്ണായക പോരാട്ടത്തിൽ ഇറാഖിനെ തകർത്ത് ആഫ്രിക്കൻ ശക്തികളായ സെനഗൽ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാനുള്ള സാധ്യത നിലനിർത്തി. ടൊറൻ്റോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പത്ത് പേരായി ചുരുങ്ങിയ ഇറാഖിനെ സെനഗൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് തകർത്തത്.

സെനഗലിനായി പേപ്പ് ഗുയെ രണ്ടു ഗോളുകൾ നേടിയപ്പോൾ ഹബീബ് ദിയാറ, ഇസ്മായില സാർ , ഇലിമാൻ എൻഡിയായെ എന്നിവർ ഓരോ ഗോൾ വീതം നേടി. കളിയുടെ 13ആം മിനുട്ടിൽ ഇറാഖി താരം റിബിൻ സലുക ചുവപ്പ് കാർഡ് കണ്ട് പുറത്തയത് സെനഗലിന് അനുഗ്രഹമായി

ഗ്രൂപ്പ് ഘട്ടത്തിൽ ഫ്രാൻസിനോടും നോർവേയോടും പരാജയപ്പെട്ട സെനഗലിന് നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്താൻ വലിയ വിജയം ആവശ്യമായിരുന്നു. ഈ വിജയത്തോടെ ഗ്രൂപ് ഘട്ടത്തിലെ മൂന്നാം സ്ഥാനക്കാരായ എട്ട് മികച്ച ടീമുകളിൽ ഒന്നായി റൗണ്ട് ഓഫ് 32 വിൽ കളിക്കാനുള്ള സെനഗലിന്റെ സാധ്യതകൾ പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്.