*ഓണം കളറാക്കാൻ ആറ്റിങ്ങൽ നഗരസഭ,* *15000 ജണ്ടുമല്ലി തൈകൾ സൗജന്യമായി വിതരണം ചെയ്യും*

ആറ്റിങ്ങൽ : നഗരസഭ 2026 ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായി പൂകൃഷി ആരംഭിച്ചു.
ഇതിനായി കൃഷിഭവൻ മുഖേന തിരഞ്ഞെടുത്ത ഏകദേശം 600 ഗുണഭോക്താക്കൾക്ക് സൗജന്യമായി ജണ്ടുമല്ലി തൈകൾ വിതരണം ചെയ്തു.
പൂവണി പദ്ധതിയുടെ വിതരണോദ്ഘാടനം ചെയർപേഴ്സൺ എം.പ്രദീപ് നിർവ്വഹിച്ചു.
ഒരാൾക്ക് 25 തൈകൾ വീതം കൃഷിക്കായി നൽകുന്നു.
ഓണത്തോടനുബന്ധിച്ച് വിളവെടുത്ത പൂവുകൾ വില്‌പനക്ക് വിപണിയിലെത്തിക്കാം.
നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റെസിഡൻസ് അസോസിയേഷനുകൾ, ക്ലബുകൾ തുടങ്ങിയവയെ രണ്ടാംഘട്ട തൈ വിതരണത്തിൽ ഉൾപ്പെടുത്തുമെന്ന് ചെയർപേഴ്‌സൺ അറിയിച്ചു.
കൃഷിഭവൻ അങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ സ്‌റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാർ, കൃഷി ഓഫീസർ ജി. എസ്. പ്രമോദ്, കൗൺസർമാർ തുടങ്ങിയവർ പങ്കെടുത്തു.