അതിശക്തമായ ഭൂചലനവും സുനാമിയും; ഫിലിപ്പീൻസിൽ 15 മരണം, 200 ഓളം പേർക്ക് പരിക്ക്, 7.8 തീവ്രത

മിൻഡാനാവോ: ഫിലിപ്പീൻസിലുണ്ടായ ഭൂചലനത്തിൽ 15 മരണം. 200 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രാവിലെ 7.37 ഓടെ രേഖപ്പെടുത്തിയത്.

സാരൻഗാനി പ്രവിശ്യയിലെ കബ്ലലാൻ ആണ് പ്രഭവകേന്ദ്രം. ഫിലിപ്പീൻസിന്‍റെ തെക്കൻ ദ്വീപായ മിൻഡാനാവോയിലെ ജനറൽ സാന്റോസ് സിറ്റിയുടെ തീരത്താണ് ഭൂകമ്പം ഉണ്ടായത്. പിന്നാലെ സുനാമിയും ഉണ്ടായി.38 ഓളം കെട്ടിടങ്ങൾ തകർന്നു. നിരവധി പേരെ തീരപ്രദേശങ്ങളിൽ നിന്നടക്കം മറ്റുന്നുണ്ട്. ഇന്തോനേഷ്യൻ, മലേഷ്യൻ തീരങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്