കൊല്ലം - ചാത്തന്നൂരിൽ എംഡിഎംഎ യുമായി എത്തിയ യുവാവിനെ ഡാൻസാഫ് സംഘം സാഹസികമായി പിടികൂടി. കണ്ണേറ്റ് സനൂജ് മനസിലിൽ സനൂജ് (38) ആണ് പിടിയിലായത്. പരിശോധനയ്ക്കിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ഡാൻസാഫ് ഉദ്യോഗസ്ഥനെ ഇടിച്ചു വീഴ്ത്തിയ ശേഷമാണ് ഓടി രക്ഷപ്പെട്ടത്
പിന്നാലെ നടത്തിയ പിന്തുടരലിൽ പ്രതിയെ ഉദ്യോഗസ്ഥർ കീഴടക്കുകയായിരുന്നു.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. സംശയാസ്പദമായി എത്തിയ യുവാവിനെ പരിശോധിക്കാൻ ശ്രമിക്കുമ്പോഴാണ് ഇയാൾ ആക്രമണ സ്വഭാവം കാണിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. ഉദ്യോഗസ്ഥനെ ഇടിച്ചു വീഴ്ത്തിയ ശേഷം ഓടിയ പ്രതിയെ ഡാൻസാഫ് സംഘം പിന്തുടർന്ന് പിടികൂടി.
പ്രതിയിൽ നിന്ന് എംഡിഎംഎയും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്
