തെക്കൻ-മധ്യ കേരളത്തിലാണ് മഴ ശക്തമാകാൻ സാധ്യതയുള്ളത്..
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
എറണാകുളം
ഇടുക്കി
തൃശ്ശൂർ
കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ ആണ് ഇന്ന് മുന്നറിയിപ്പ്.
മഴയ്‌ക്കൊപ്പം തന്നെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
മെയ് 12 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. കഴിഞ്ഞ രാത്രി വൈകിയും വിവിധ ജില്ലകളിൽ കനത്ത മഴ ലഭിച്ചിരുന്നു. ഇടിമിന്നൽ അപകടകാരി ആയതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
