എറണാകുളംകിഴക്കമ്പലം: ഊരാക്കാടുള്ള സ്വകാര്യ റൈസ് മില്ലിന് സമീപത്തെ കിണറ്റിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ പുളിമാത്ത് സ്വദേശി പ്രവീൺ (38) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. ഈ മില്ലിലെ തന്നെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു പ്രവീൺ. സംഭവത്തിൽ തടിയിട്ട പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
