തിരുവനന്തപുരത്ത് വെമ്പായം ഹാപ്പി ലാൻഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ അപകടം: റൈഡ് പൊട്ടി വീണു, നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. വെമ്പായത്ത് പ്രവര്‍ത്തിക്കുന്ന 'ഹാപ്പി ലാന്‍ഡി'ലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

പരിക്കേറ്റവരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ തമിഴ്‌നാട് സ്വദേശികളാണെന്നാണ് വിവരം. റൈഡിന്റെ വെല്‍ഡിങ് പൊട്ടിയതാണ് അപകട കാരണം. മുപ്പതോളം പേര്‍ അപകടം സമയം റൈഡില്‍ ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.


തിരുവനന്തപുരം വെമ്പായത്തുള്ള അമ്യൂസ്മെൻ്റ് പാർക്കിൽ അപകടം. ഹാപ്പി ലാൻഡ് എന്ന അമ്യൂസ്മെൻ്റ് പാർക്കിലാണ് അപകടം ഉണ്ടായത്. പാർക്കിലെ റൈഡ് പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു.ഒരു കുടുംബത്തിലെ 5 പേർക്കാണ് അപകടം സംഭവിച്ചത്. മാലിനി( 49 ), ശ്യാം ഡാനിയേൽ (14 ), റോസ്( 16), മനോരതി (54), സീമണി (49) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.റൈഡിൻ്റെ വെൽഡിങ് പൊട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായാണ് വിവരം. 30 ഓളം പേർ ഒരേസമയം റൈഡിൽ കയറിയതാണ് അപകടത്തിന് കാരണമെന്നും വിവരമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ഹാപ്പി ലാൻഡിൽ മുൻപും അപകടം സംഭവിച്ചിട്ടുണ്ടെന്നാണ്