വർക്കല ഇടവയിൽ എൽഡിഎഫ് യുഡിഎഫ് സംഘർഷം

ഇടവയിൽ സംഘർഷം തുടരുന്നു, കോൺഗ്രസിന്റെ കൊടിമരങ്ങൾ നശിപ്പിച്ചു

ഇലക്ഷൻ പ്രചാരണവുമായി ബന്ധപ്പെട്ടു പോസ്റ്റർ നശിപ്പിച്ചതിന്റെ തുടർച്ചയായി ഇടവയിൽ നടക്കുന്ന അക്രമം വ്യാപകമാകുന്നു. 

കഴിഞ്ഞ ദിവസം സി പി എം പ്രവർത്തകരെ കോണ്ഗ്രസ് പ്രവർത്തകർ ആക്രമിച്ച സംഭവത്തിന്‌ ശേഷം ഇടവയിലെ കോൺഗ്രസിന്റെ കൊടിമരങ്ങൾ, വ്യാപകമായി സി പി എം പ്രവർത്തകർ നശിപ്പിച്ചതായി കോൺഗ്രസ്സ് ആരോപിച്ചു.

ശ്രീയേറ്റ്, മാന്തറ, പ്രസ്സ്മുക്ക്, തുഷാരമുക്ക് എന്നിവിടങ്ങളിൽ വ്യാപകമായി കൊടിതോരണങ്ങൾ നശിപ്പിച്ചു. 

വോട്ട് എണ്ണൽ ദിനത്തിൽ തുടങ്ങിയ അക്രമ പരമ്പര ഇതോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നു.