കാത്തിരുന്ന മാറ്റം വന്നെത്തി, സ്വർണവിലയിൽ ഇന്നും ഇടിവ്

സംസ്ഥാനത്തെ സ്വ‌‍ർണവിലയിൽ കഴിഞ്ഞ കുറച്ചുനാളുകളായി വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2026 ൻ്റെ തുടക്കം തൊട്ട് സ്വർണ വിലയിൽ വലിയ കയറ്റിറക്കങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതിനൊപ്പം പശ്ചിമേഷ്യൻ സംഘർഷമുണ്ടായതും മറ്റെല്ലാം വിപണിയേയും പോലെ സ്വർണത്തേയും ബാധിച്ചിരുന്നു.

ഇന്ന് പവന് 240 രൂപ കുറഞ്ഞ് 1,11,720 രൂപയായി. ഇന്നലെയും പവൻവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് മേയ് ഏഴിനായിരുന്നു. അന്ന് പവന് 1,12,200 രൂപയായിരുന്നു. മേയ് അഞ്ചിനാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 1,09,400 രൂപയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിനിരക്കിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഗ്രാമിന് 280 രൂപയും ഒരു കിലോഗ്രാമിന് 2,80,000 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.