*അഞ്ചുതെങ്ങ് മീരാൻ കടവിൽ കടന്നൽ ആക്രമണം നിരവധിപേർക്ക് പരിക്കേറ്റു*

അഞ്ചുതെങ്ങ് മീരാൻകടവിൽ കടന്നൽ കുത്തേറ്റ് ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.
ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. പാലത്തിന് അടിഭാഗത്തായി ഉണ്ടായിരുന്ന വലിയ കടന്നൽ കൂട് ഇളകി കടന്നലുകൾ വാഹന യാത്രികർ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ നിരവധി പേർക്ക് കുത്തേറ്റു. ഒരാൾക്ക് തലയ്ക്ക് ഗുരുതര പരുക്ക് പറ്റി. പതിനഞ്ചോളം കുത്ത്കിട്ടിയ ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇരുചക്ര വാഹന യാത്രികർ ഉൾപ്പെടെയുള്ളവർക്ക് കുത്തേറ്റിട്ടുണ്ട്.