കടയ്ക്കലിൽ വാഹനാപകടത്തിൽ അഭിഭാഷകൻ ദാരുണമായി മരണപ്പെട്ടു. കടയ്ക്കൽ ആനപ്പാറ സ്വദേശി അഡ്വ. അനൂപ് ബി.എസ്. (35) ആണ് മരിച്ചത്. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനാണ് ഇദ്ദേഹം.
ഇന്ന് വൈകുന്നേരം ആറരയോടെയാണ് അപകടം നടന്നത്. നിലമേൽ ഭാഗത്ത് നിന്ന് കടയ്ക്കലിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി വരികയായിരുന്ന അനൂപ് സഞ്ചരിച്ച ബൈക്ക്, ഒരു ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനൂപിനെ ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് കടയ്ക്കലിലെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
