സത്യപ്രതിജ്ഞ ചടങ്ങിലെ ചിത്രങ്ങളും സെല്‍ഫി വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്. ''സാധാരണക്കാരനായി വന്ന ഞാന്‍ ജനങ്ങളുടെ മുഖ്യമന്ത്രിയാകും'' എന്ന വിജയ്യുടെ പരാമര്‍ശവും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ തരംഗമാണ് വിജയ് സൃഷ്ടിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. സിനിമയില്‍ നിന്നുള്ള വമ്പന്‍ ആരാധക പിന്തുണ രാഷ്ട്രീയത്തിലേക്കും മാറുന്നതിന്റെ സൂചനയാണ് ഇന്‍സ്റ്റാഗ്രാമിലെ ഈ റെക്കോര്‍ഡ് വളര്‍ച്ചയെന്നാണ് വിലയിരുത്തല്‍.
