മഴക്കാലം വരവായ് നിരത്തിൽ അപകടസാധ്യതകളും ...
കാഴ്ചയുടെ കുറവു കൊണ്ടും,
നിരത്തിൽ ബ്രേക്കിംഗ് ദുഷ്‌കരമാകുന്നതു കൊണ്ടും,
ഹൈഡ്രോ പ്ലേനിംഗ് സാദ്ധ്യത വർദ്ധിക്കുന്നതുകൊണ്ടും,
കുഴികളം മറ്റ് തടസ്സങ്ങൾ വർദ്ധിക്കുന്നതു കൊണ്ടും,
നിരത്തുകളിൽ അപകട സാധ്യത പതിന്മടങ്ങ് വർദ്ധിക്കുന്ന കാലമാണ്.
വെളിച്ചക്കുറവും ഇരുണ്ട വസ്ത്രങ്ങളും കുടയുമെല്ലാം വാഹന ഡ്രൈവർമാർക്ക് സൈക്കിൾ പോലുള്ള മറ്റ് റോഡ് ഉപയോക്താക്കളെ കാണുന്നത് ദുഷ്‌കരമാകുന്ന കാലമാണ്.
നിരത്തിൽ സൈക്കിൾ ഉപയോഗിക്കുന്നവർ മറ്റുള്ളവർക്ക് ഗോചരമാകുന്ന വെള്ളയോ മഞ്ഞയോ പോലുള്ള ഇളം നിറങ്ങളുള്ള വസ്‌ത്രങ്ങളോ റിഫ്ളക്ടീവ് ജാക്കറ്റുകളോ തിരഞ്ഞെടുക്കുക ...
കാണുക എന്നതു പോലെ തന്നെ പ്രധാനമാണ് കാണപ്പെടുക എന്നതും....
#rainydriving
#aquaplaning
#hydroplaning
