ഇന്ന് വൈകുന്നേരം ഏഴോടെ ആറ്റിങ്ങൽ സിഎസ്ഐ ജംഗ്ഷനിൽ ദേശീയപാതയിലാണ് അപകടം.
കൊല്ലം ഭാഗത്തുനിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന നാലു വാഹനങ്ങൾ ആണ് ഒന്നിന് പിറകിൽ ഒന്നായി കൂട്ടിയിടിച്ചത്.
നിയന്ത്രണം വിട്ട ടെമ്പോ വാൻ കാറിൽ ഇടിക്കുകയും കാർ മറ്റ് വാഹനങ്ങളിൽ ഇടിക്കുകയും ആയിരുന്നു.
ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിനുള്ളിൽ പെട്ട് പോയ യാത്രക്കാരെ ഫയർ ഫോഴ്സ് സംഘം എത്തി ഏറെനേരം പരിശ്രമിച്ചാണ് പുറത്തെടുത്തത്. അരമണിക്കൂറിലേറെ ഇവർ കാറിനുള്ളിൽ കുടുങ്ങിക്കിടന്നു. കാർ അറുത്തുമാറ്റിയാണ് ഇവരെ പുറത്തെടുത്തത്.
