ജന്മനാ കേൾവിയും സംസാരശേഷിയും നഷ്ടമായ സെയിൽസ് രംഗത്ത് ജോലി ചെയ്യുന്ന നിത്യയെ, Maharani Wedding Collections അവരുടെ പരസ്യത്തിന്റെ മുഖമാക്കി ഉയർത്തിയപ്പോൾ, അത് ഒരു ബ്രാൻഡിന്റെ തിരഞ്ഞെടുപ്പ് മാത്രമായിരുന്നില്ല…
മറിച്ച്, മനുഷ്യത്തിൻ്റെ ഏറ്റവും മനോഹരമായ ആഘോഷമായിരുന്നു.
സ്വന്തം ചിത്രം ഫ്ലെക്സിൽ കണ്ട നിമിഷം നിത്യയുടെ കണ്ണുകളിൽ തെളിഞ്ഞ ആ പ്രകാശം.
അത് സന്തോഷത്തിന്റെ ഭാഷയായിരുന്നു.
വാക്കുകൾക്ക് പറയാനാകാത്തൊരു വികാരം👑
കോടികൾ ചെലവഴിക്കുന്ന പരസ്യങ്ങൾ പലതും കണ്ണിലൂടെ കടന്നുപോകും…
എന്നാൽ ഒരാളുടെ ആത്മവിശ്വാസത്തെ ഉയർത്തിപ്പിടിക്കുന്ന ഇത്തരം നിമിഷങ്ങൾ, എന്നും മനുഷ്യരുടെ മനസ്സിൽ പതിഞ്ഞുനിൽക്കും. ✨🫶
ഇന്ന് നിത്യ ഒരു മോഡൽ മാത്രമല്ല
അനേകം പേർക്കും പ്രതീക്ഷയാകുന്ന ഒരു മനോഹരമായ സന്ദേശമാണ്.
കണ്ണുനിറയ്ക്കും ഈ പുഞ്ചിരി; പരിമിതികളെ തോൽപ്പിച്ച് നിത്യ 'റിയൽ മഹാറാണി'യാകുന്നു! ❤️
ജീവിതം ചിലപ്പോഴൊക്കെ ചിലരെ നിശബ്ദതയുടെ ലോകത്തേക്ക് തള്ളിയിടാറുണ്ട്. എന്നാൽ ആ നിശബ്ദതയെ തന്റെ മനോഹരമായ പുഞ്ചിരികൊണ്ടും ഇച്ഛാശക്തികൊണ്ടും കീഴടക്കിയിരിക്കുകയാണ് തൊടുപുഴക്കാരിയായ നിത്യ. ജന്മനാ കേൾവിയും സംസാരശേഷിയുമില്ലാത്ത നിത്യ ഇന്ന് സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരമാണ്.
തൊടുപുഴ മഹാറാണി വെഡിംഗ് കളക്ഷൻസിലെ ഒരു സാധാരണ ജീവനക്കാരിയായിരുന്ന നിത്യയെ തേടി ഇത്തവണത്തെ വനിതാ ദിനത്തിൽ എത്തിയത് അപ്രതീക്ഷിതവും ഹൃദ്യവുമായ ഒരു സമ്മാനമായിരുന്നു. സ്ഥാപനം അവളെ 'റിയൽ മഹാറാണി'യായി ആദരിച്ചു. എന്നാൽ അത് കേവലം ഒരു ആദരിക്കലിൽ മാത്രം ഒതുങ്ങിയില്ല. ഇന്ന് അതേ സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡറായി, വലിയ പരസ്യ ബോർഡുകളിൽ നിത്യ തിളങ്ങി നിൽക്കുകയാണ്. തന്റെ മുഖം വലിയൊരു ഹോർഡിംഗിൽ കണ്ടപ്പോൾ ആ മുഖത്തുണ്ടായ വിസ്മയവും സന്തോഷവും ഏതൊരാളുടെയും കണ്ണ് നിറയിക്കുന്നതാണ്.
നിത്യയുടെ ജീവിതത്തിൽ മറ്റൊരു വലിയ മാറ്റത്തിന് കൂടി ഈ സ്ഥാപനം സാക്ഷിയായി. വർഷങ്ങളായി പുറംലോകത്തെ ശബ്ദങ്ങൾ കേൾക്കാൻ കഴിയാതിരുന്ന നിത്യയ്ക്ക് ഉടമ റിയാസ് സമ്മാനിച്ച 'ശ്രവണ സഹായി' അവളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചു. മുതലാളിയും തൊഴിലാളിയും എന്നതിലുപരി ഒരു ജ്യേഷ്ഠന്റെ കരുതൽ ആ പ്രവർത്തിയിൽ ഉണ്ടായിരുന്നു.
പരിമിതികൾ സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് തന്റെ ആത്മവിശ്വാസം കൊണ്ട് നിത്യ തെളിയിക്കുന്നു. സ്നേഹവും അല്പം കരുതലും നൽകിയാൽ ആർക്കും വാനോളം ഉയരാമെന്നതിന്റെ നേർക്കാഴ്ചയാണിത്. നിത്യയുടെ സ്വപ്നങ്ങൾക്ക് ഇനിയും ഉയരങ്ങളിൽ പറക്കാൻ സാധിക്കട്ടെ. ഈ മനോഹരമായ പുഞ്ചിരി ലോകമെങ്ങും പടരട്ടെ! ✨
