തമിഴ്നാട്ടിൽ ഞെട്ടിക്കുന്ന മുന്നേറ്റമാണ് ടിവികെ നടത്തുന്നത്. 67 സീറ്റുകളിൽ ടിവികെയും 52 സീറ്റുകളിൽ എഐഎഡിഎംകെയുമാണ് 50 സീറ്റുകളിൽ ഡിഎംകെയും ലീഡ് ചെയ്യുന്നത്. വിജയ് രണ്ട് സീറ്റിലും മുന്നിൽ തുടരുകയാണ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡിഎംകെ വൻ തിരിച്ചടിയാണ് നേരിടുന്നത്. മൂന്നാം സ്ഥാനത്താണ് ഡിഎംകെ. സ്റ്റാലിനും ഉദയനിധിയും 2 മന്ത്രിമാരും പിന്നിലാണ്. പെരമ്പൂരിൽ വിജയ്ക്ക് 3000 വോട്ടിന്റെ ലീഡ് ആണുള്ളത്.
