ആറ്റിങ്ങൽ : നഗരസഭ തച്ചൂർകുന്ന് വാർഡിലെ 9-ാം നമ്പർ അംഗനവാടിയിൽ സംഘടിപ്പിച്ച പ്രവേശനോത്‌സവത്തിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് നിർവ്വഹിച്ചു.
പുതിയ അധ്യയന വർഷത്തിലേക്ക് ആവശ്യമായ പഠനോപകരണങ്ങളും കുട്ടികൾക്ക് വിതരണം ചെയ്തു.
പി. എസ്. സി പരീക്ഷയിലൂടെ ഉന്നത വിജയം നേടി ഇക്കഴിഞ്ഞ മാസം സിവിൽ പോലീസ് ഓഫീസർമാരായി ജോലിയിൽ പ്രവേശിച്ച പൂർവ്വകാല വിദ്യാർത്ഥികളായ അബിൻ, ഹാർഷ് എന്നിവരെ നഗരസഭ അധ്യക്ഷൻ ആദരിച്ചു.
അംഗനവാടി അങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി പരീക്ഷയിൽ പ്രദേശത്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.
ഐ. സി. ഡി. എസ് സൂപ്പർവൈസർ ആശ, അധ്യാപിക ഗിരിജ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
