കാട്ടാക്കടയില്‍ ഐബി സതീഷിനെ പൂട്ടി എംആര് ബൈജു.

കാട്ടാക്കട: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കാട്ടാക്കട നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി എം ആർ ബൈജുവിന് വിജയം. 7136 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. 56846 ആണ് ബൈജു നേടിയ വോട്ടുകൾ. എൽഡിഎഫിന്റെ ഐബി സതീഷ് 49710 വോട്ടുകളും ബിജെപിയുടെ പി കെ കൃഷ്ണദാസ് 38231വോട്ടുകളും നേടി.

തലസ്ഥാന ജില്ലയില്‍ ഏറ്റവും വാശിയേറിയ മത്സരം നടന്ന നിയോജക മണ്ഡലങ്ങളിലൊന്നാണ് കാട്ടാക്കട. ഹാട്രിക് വിജയം തേടിയിറങ്ങിയ സിറ്റിംഗ് എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ഐ.ബി സതീഷിന് ശക്തമായ മത്സരം യുഡിഎഫ് സ്ഥാനാര്‍ഥി എം.ആര്‍ ബൈജു കാഴ്‌ചവെക്കുമെന്ന് ഉറപ്പായിരുന്നു. മണ്ഡലത്തില്‍ കൃത്യമായ വോട്ടുബാങ്കുള്ള ബിജെപി നേതാവ് പി.കെ കൃഷ്‌ണദാസ് തുടര്‍ച്ചയായ നാലാംവട്ടവും എന്‍ഡിഎ സ്ഥാനാര്‍ഥിയായതോടെ ത്രികോണ മത്സരത്തിന്‍റെ പ്രതീതി കാട്ടാക്കട നിയോജക മണ്ഡലത്തില്‍ ഉയരുകയായിരുന്നു. 2021-ൽ മൂന്നാംസ്ഥാനത്ത് ഫിനിഷ ചെയ്‌ത കൃഷ്‌ണദാസ് 34,642 വോട്ടുകൾ നേടിയിരുന്നു.