മേയ് അഞ്ചിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിപണിവില രേഖപ്പെടുത്തിയത്. അന്ന് പവന് 1,09,400 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് മേയ് 13 ന് ആയിരുന്നു. പവന് 1,23,120 രൂപയായിരുന്നു. ഇന്നലെ സ്വർണവിലയിൽ വർദ്ധനവാണ് രേഖപ്പെടുത്തിയത്. പവന് 960 രൂപ കൂടി 1,16,120 രൂപയായി.
പശ്ചിമേഷ്യന്‍ യുദ്ധമടക്കം സ്വര്‍ണവിലയെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണിയിലും സ്വര്‍ണവിലയില്‍ നിരന്തര മാറ്റങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതിനിടെ സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു.
