പെട്രോളിൻ്റേയും ഡീസലിൻ്റേയുമുൾപ്പെടെ വില വർധിച്ചേക്കാമെന്ന റിപ്പോർട്ടുകളും ഇതോടെ പുറത്ത് വരുന്നുണ്ട്. കേന്ദ്രം സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ വർധിപ്പിച്ച സാഹചര്യത്തിൽ ഇന്നലെ മാത്രം 10,200 രൂപയാണ് സ്വർണത്തിന് കൂടിയത്. പിന്നീട് ഉച്ചയ്ക്ക് ശേഷം അതിൽ നിന്നും ചെറിയ കുറവും ഉണ്ടായിരുന്നു. സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്നാണ് പ്രധാന മന്ത്രിയുടെ നിർദ്ദേശം. ഇതിൻ്റെ ഉൾപ്പെടെ ഭാഗമായാണ് വിലക്കയറ്റം.
ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വില രാവിലെ 1,23,120 രൂപയും ഉച്ചയ്ക്ക് ശേഷം 1,18,800 രൂപയുമായിരുന്നു. 15,390 രൂപയും 14,850 രൂപയുമായിരുന്നു ഒരു ഗ്രാം സ്വർണത്തിന് രാവിലേയും ഉച്ചയ്ക്കുമുണ്ടായിരുന്ന വില. 1,19,040 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. 14,880 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില. ഇനി വരും ദിവസങ്ങളിൽ സ്വർണവില ഉയരാനുള്ള സാധ്യതകളാണ് വിദ്ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
