നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ മൗനം വെടിഞ്ഞ് പിണറായി വിജയൻ..,ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ മൗനം വെടിഞ്ഞ് പിണറായി വിജയൻ. ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്ന് പിണറായി വിജയൻ പ്രതികരിച്ചു. ഇടതുമുന്നണി നേരിട്ടത് അപ്രതീക്ഷിത തോൽവിയാണ്. ഈ ജനവിധി അവസാനമല്ല, തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പുതിയ തുടക്കമാണ്. തെരഞ്ഞെടുപ്പ് നേട്ടത്തിൽ യുഡിഎഫിന് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും പിണറായി വിജയൻ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പ്രതികരണം