ഈ വർഷം ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെയാണ് പരീക്ഷകൾ നടന്നത്. രാജ്യത്തുടനീളം 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതിയത്.
cbse.gov.in, results.cbse.nic.in വെബ്സൈറ്റുകളിലൂടെ വിദ്യാർഥികൾക്ക് ഫലമറിയാം. കൂടാതെ ഡിജിലോക്കർ, ഉമാങ് ആപ് വഴിയും എസ്.എം.എസ് സംവിധാനത്തിലൂടെയും വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാനാകും. ഇൻ്റർനെറ്റ് സൗകര്യം പരിമിതമായ സ്ഥലങ്ങളിലുള്ളവർക്കായി ഐ.വി.ആർ.എസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
