ആലംകോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സഹറൽ മന്തി ഹോട്ടലിലെ ജീവനക്കാരനായ ജാർഖണ്ഡ് സ്വദേശി വർക്കല ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു


ആറ്റിങ്ങൽ ആലംകോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സഹറൽ മന്തി ഹോട്ടലിലെ ജീവനക്കാരനായ ജാർഖണ്ഡ് സ്വദേശി സുനിൽ മേത്തോയാണ് മരണപ്പെട്ടത് 

ഇന്ന് അവധി ദിവസമായതിനാൽ സുഹൃത്തുക്കളോടൊപ്പം വർക്കല ബീച്ച് സന്ദർശിക്കാൻ എത്തിയ സുനിൽ മേത്തോ ജനാർത്ഥന സ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി താഴുകയായിരുന്നു .....

വർക്കല പോലീസ് വിവരമറിയിച്ചതനുസരിച്ച് വർക്കല അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ള സംഘമെത്തി മൃതദേഹം പുറത്തെടുക്കുകയും വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.