പിണറായി വിജയൻ പ്രതിപക്ഷ നേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയിൽ

തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷത്തെ നയിക്കും. ഇന്ന് തലസ്ഥാനത്ത് ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ പത്ത് വർഷം കേരളം ഭരിച്ച എൽഡിഎഫ് സർക്കാരിന് ഈ തിരഞ്ഞെടുപ്പിൽ 35 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. സിപിഎം നേതൃത്വത്തിലുള്ള മുന്നണിക്ക് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ, പരിചയസമ്പന്നനായ പിണറായി വിജയൻ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന തീരുമാനത്തിൽ പാർട്ടി എത്തുകയായിരുന്നു.