വാട്‌സ്ആപ്പിന്റെ പുതിയ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ സേവനമായ വാട്‌സ്ആപ്പ് പ്ലസ് പുറത്തിറങ്ങി. വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് കസ്റ്റം തീമുകള്‍ മുതല്‍ പുതിയ ഐക്കണുകള്‍ വരെയുള്ള നിരവധി വ്യക്തിഗത ഫീച്ചറുകളും സൗകര്യങ്ങളും ലഭിക്കുന്ന സേവനമാണിത്.
നിലവില്‍ തിരഞ്ഞെടുക്കപ്പെട്ട ഐഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാകുന്നത്. സാധാരണ ഉപഭോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കണമെങ്കില്‍ അല്‍പംകൂടി കാത്തിരിക്കേണ്ടിവരുമെന്ന് വാബീറ്റ ഇന്‍ഫോ വെബ്‌സൈറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവിലുള്ള വാട്സ്ആപ്പ് സേവനങ്ങള്‍ സൗജന്യമായി തുടരുമെങ്കിലും അധിക ഫീച്ചറുകള്‍ ആഗ്രഹിക്കുന്നവരെ പുതിയ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ നിരാശപ്പെടുത്തില്ല. വാട്സ് ആപ്പിലെ പുതിയ ഫീച്ചറുകളും മാറ്റങ്ങളും ആദ്യം പുറത്തുവിടുന്ന വാട്സ്ആപ്പ് ബീറ്റ ഇന്‍ഫോ(WABetainfo) തന്നെയാണ് സബ്സ്‌ക്രിപ്ഷന്‍ പ്ലാനും പുറത്തുവിട്ടിരിക്കുന്നത്. വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെറ്റ ഇതിനെ കാണുന്നത്.
