സാമ്പത്തിക ലാഭത്തിനായി വ്യാജരേഖകൾ ചമച്ച് അവയവക്കച്ചവടം നടത്തിവന്ന സംഘത്തിലെ പ്രധാന ഏജന്റുമാരും അവയവം കൈമാറിയ യുവാവും കൊല്ലത്ത് പിടിയിലായി. കല്ലുംതാഴം വലിയമാടം കളരികിഴക്കതിൽ വീട്ടിൽ ശ്രീജ (40), പട്ടത്താനം സ്വദേശിയും വടക്കേവിളയിൽ വാടകയ്ക്ക് താമസിക്കുന്നവനുമായ സുധീർ (31) എന്നിവരാണ് അറസ്റ്റിലായ ഏജന്റുമാർ. ഇവരുടെ നിർദ്ദേശപ്രകാരം അവയവം നൽകിയ വിനോദ് എന്ന യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
