വർക്കല​ജനാർദനസ്വാമി ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

വർക്കല..​ജനാർദനസ്വാമി ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ചിറയിൻകീഴ് മൂടപുരം സ്വദേശി ചന്ദ്രനാ (45) ണ് മരിച്ചത്.
ചൊവ്വ പകൽ 12.50ഓടെ കുളത്തിൽ മൃതദേഹം കണ്ട നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. വർക്കല അഗ്നിശമനസേന സ്ഥലത്തെത്തി മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വർക്കല പോലീസ് തുടർനടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾ ക്ഷേത്രത്തിന് സമീപം അലഞ്ഞുതിരിയുന്നത് കണ്ടതായി നാട്ടുകാർ പറയുന്നു. അച്ഛൻ: ശിവദാസൻ (മണിയൻ). അമ്മ: സരോജിനി. സഹോദരി: ചിന്ത.