വിവരം.
ഈ ആഴ്ച തന്നെ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും. അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയക്കാനാണ് ഹൈക്കമാൻഡ് ആലോചിക്കുന്നത്. കേന്ദ്രത്തിൽ പാർട്ടിയുടെ പ്രധാന ചുമതലകൾ അദ്ദേഹത്തിന് നൽകിയേക്കും. അടുത്ത ആഴ്ചയോടെ ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാനാണ് സാധ്യത.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ സിദ്ധരാമയ്യയുമായും ശിവകുമാറുമായും ഡൽഹിയിൽ വെച്ച് പ്രത്യേകം ചർച്ചകൾ നടത്തിയിരുന്നു.
മല്ലികാർജ്ജുൻ ഖർഗെയോ മറ്റൊരു പ്രമുഖ ദളിത് നേതാവോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ തൽക്കാലം അത്തരം നീക്കങ്ങൾ ഉണ്ടാകില്ലെന്നാണ് എ.ഐ.സി.സി വൃത്തങ്ങൾ നൽകുന്ന സൂചന.
ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഭരണത്തിൽ മാറ്റം വേണമെന്ന ആവശ്യം പാർട്ടിയിലെ ഒരു വിഭാഗം ശക്തമായി ഉയർത്തിയിരുന്നു. ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ ഉറപ്പാക്കിക്കൊണ്ട് സമാധാനപരമായ ഒരു അധികാര കൈമാറ്റത്തിനാണ് കോൺഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നത്.
#karnataka #Dkshivakumar #latestnews
