ഇന്ന് രാവിലെ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ് കുതിപ്പായിരുന്നു രേഖപ്പെടുത്തിയത്. ഗ്രാമിന് 1,257രൂപ കൂടി 15,320 രൂപയും പവന് 10,200 രൂപ വര്‍ധിച്ച് 1,23,120 രൂപയുമായി കുതിച്ചുയര്‍ന്നു. സ്വര്‍ണ വിലയിലെ ഏറ്റവും ചരിത്ര വര്‍ധനയിരുന്നു ഇത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതാണ് വില കുതിച്ചുയരാന്‍ കാരണമായത്. നിലവിലുണ്ടായിരുന്ന ആറ് ശതമാനത്തില്‍ നിന്ന് 15 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്.
