നിലമേൽ: എം.സി റോഡിൽ നിലമേലിന് സമീപം ഉണ്ടായ ദാരുണമായ റോഡപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ മരണപ്പെട്ടു. നിലമേൽകൈതക്കുഴി സ്വദേശിയായ ഷാൻ എസ് (39) ആണ് മരണമടഞ്ഞത്.
ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. നിലമേൽ പള്ളിയുടെ ഭാഗത്തുനിന്നും താഴേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. അപകടം നടന്ന ഉടൻ തന്നെ ഷാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
