സ്വർണം വാങ്ങാൻ ഇറങ്ങിയതാണോ? എങ്കിൽ ഇതൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ; ഇന്നത്തെ സ്വർണവില

പശ്ചിമേഷ്യൻ യുദ്ധമുൾപ്പെടെ സ്വർണ വിലയെ സാരമായാണ് ബാധിച്ചു കൊണ്ടിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ യുദ്ധം എങ്ങനെയായിരിക്കുമെന്നത് ഇതുവരേയും തീരുമാനമായിട്ടില്ല. നയതന്ത്ര ചർച്ചകളൊന്നും കൃത്യമായി ലക്ഷ്യം കാണാത്തതിനാൽ ഇനിയെന്തെന്ന ആശങ്കയാണ് എല്ലായിടത്തും. ഈ ആശങ്കകൾ വിപണിയേയും ബാധിക്കും.

ഈ ആശങ്കയാണ് ഇപ്പോൾ സ്വർണ വിപണിയിലും നിഴലിക്കുന്നത്. ഇന്നലേയും അതിനുമുന്നേയുള്ള ദിവസവും സ്വർണ വിലയിൽ മാറ്റമൊന്നുമുണ്ടായില്ല. സ്വർണ വില ഒരു പോലെ തന്നെ തുടരുകയായിരുന്നു. 111720 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വില. എന്നാൽ ഇന്ന് സ്വർണ വിലയിൽ മാറ്റം സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലേക്കാൾ സ്വർണ വില കുറഞ്ഞിരിക്കുകയാണ് ഇന്ന്. ഇന്നലെത്ത വിലയിൽ നിന്നും 160 രൂപയാണ് ഇന്ന് ഒരു പവന് കുറഞ്ഞിരിക്കുന്നത്. 1,11,560 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. 13,945 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിൻ്റെ വില. മെയ് ഏഴാം തീയതിയായിരുന്നു ഈ മാസത്തെ ഏറ്റവും വലിയ തുകയുണ്ടായിരുന്നത്.