തമിഴകത്ത് വീണ്ടും നാടകങ്ങൾ
തമിഴകത്ത് സർക്കാരിനായി രണ്ടാമതൊരു അവകാശവാദം ഗവർണർക്ക് മുന്നിലെത്തിയിരിക്കുകയാണ്. ടി ടി വി ദിനകരൻ ലോക്ഭവനിലെത്തി ഗവർണറെ കണ്ടു. ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്നാണ് എഎംഎംകെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ഗവർണർക്ക് കത്ത് നൽകി. കത്തിൽ ദിനകരന്റെയും പാർട്ടിയുടെ ഏക എംഎൽഎയുടെയും ഒപ്പാണുള്ളത്. വിജയ്‍ക്ക് ഭൂരിപക്ഷം ഇല്ലെന്നും വ്യാജ ഭൂരിപക്ഷ കത്തുണ്ടാക്കിയെന്നും ടി ടി വി ദിനകരൻ പറയുന്നു. ഇതോടെ വിജയ് സത്യപ്രതിജ്ഞ ഉണ്ടായേക്കില്ലെവന്ന സൂചന പുറത്തുവന്നു. വിജയ്‍യുടെ ഭൂരിപക്ഷം ഉറപ്പായിട്ടില്ലെന്നാണ് ലോക്ഭവൻ പറഞ്ഞത്. 116 പേരുടെ മാത്രമേ പിന്തുണക്കത്ത് കിട്ടിയിട്ടുള്ളൂ. ഭൂരിപക്ഷം ഉറപ്പിക്കണമെന്നും അതില്ലാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നുമാണ് ഗവർണർ അറിയിച്ചിരുന്നത്. ഗവർണർക്ക് ബോധ്യപ്പെട്ടില്ലെന്ന് ലോക്ഭവൻ വൃത്തങ്ങൾ പറഞ്ഞു.
