ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ 2 വിക്കറ്റിന് പരാജയപ്പെടുത്തി ആർസിബി.ഇതോടെ പ്ലേ ഓഫ് കാണാതെ മുൻ ചാമ്പ്യന്മാരായ മുംബൈ പുറത്ത്.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ 2 വിക്കറ്റിന് പരാജയപ്പെടുത്തി ആർസിബി.ഇതോടെ പ്ലേ ഓഫ് കാണാതെ മുൻ ചാമ്പ്യന്മാരായ മുംബൈ പുറത്ത്. 

ആദ്യം ബാറ്റ് ചെയ്ത മുംബൈ 7 വിക്കറ്റ് നഷ്ടത്തിലാണ് 166 റൺസ് എടുത്തത്.

ഈ വിജയലക്ഷ്യം പിന്തുടർന്ന ബംഗളൂരുവിന് അവസാന ഓവറിൽ വേണ്ടിയിരുന്നത് 15 റൺസ് ആണ്. മൂന്നാം പന്തിലെ ഭുവനേശ്വർ കുമാറിന്റെ സിക്സർ ആർ സി ബി ജയത്തിൽ നിർണായകമായി.

ഇതോടെ ആർസിബി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. അതേസമയം, മൂന്ന് ജയം മാത്രമുള്ള മുംബൈ ഒമ്പതാം സ്ഥാനത്താണ്.