ഗുജറാത്ത് ടൈറ്റൻസിനെ 29 റൺസിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്.

ഗുജറാത്ത് ടൈറ്റൻസിനെ 29 റൺസിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. കൊൽക്കത്ത മുന്നോട്ടുവെച്ച 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് വിജലക്ഷ്യം മറികടക്കാനായില്ല.

ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ , ജോസ് ബട്ട്ലർ, സായ് സുദർശൻ എന്നിവർ പൊരുതിയെങ്കിലും ഫലം കണ്ടില്ല.

ഗിൽ 49 പന്തിൽ ഏഴ് സിക്‌സറും അഞ്ച് ഫോറുകളും അടക്കം 85 റൺസ് നേടി.

ബട്ട്ലർ 35 പന്തിൽ രണ്ട് സിക്‌സറും അഞ്ച് ഫോറുകളും അടക്കം 57 റൺസാണ് നേടിയത്.

സായ് സുദർശൻ 26 പന്തിൽ രണ്ട് സിക്‌സറും ആറ് ഫോറുകളും അടക്കം 46 റൺസാണ് നേടിയത്. 

കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരെയ്ൻ രണ്ട് വിക്കറ്റ് നേടി.
ഫിന്‍ അലന്‍റെയും അംഗ്രിഷ് രഘുവംശിയുടെയും കാമറൂണ്‍ ഗ്രീനിന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവിലാണ് കെ കെ ആർ വൻ സ്കോർ കണ്ടെത്തിയത്.

35 പന്തില്‍ 93 റണ്‍സെടുത്ത ഫിന്‍ അലനാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. അംഗ്രിഷ് രഘുവംശി 44 പന്തില്‍ 82 റണ്‍സെടുത്തപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ 28 പന്തില്‍ 52 റണ്‍സെടുത്തു. ഗുജറാത്തിനായി മുഹമ്മദ് സിറാജും സായ് കിഷോറും ഓരോ വിക്കറ്റെടുത്തു.