ഏവരെയും അത്ഭുതപെടുത്തുന്നതും അതിശയപ്പെടുത്തുന്നതുമായ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് . ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള 29 കിലോമീറ്റെർ നീളമുള്ള പാൽക്ക് കടലിടുക്ക് 10 മണിക്കൂർ കൊണ്ട് നീന്തിക്കടന്ന 7 വയസുകാരൻ നേടിയത് ലോക റെക്കോർഡ് . ജാർഖണ്ഡിലെ ഇഷാങ്ക് സിങ് എന്ന 7 വയസുകാരനാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ലോക റെക്കോർഡ് സ്വന്തമാക്കിയത് .
പുലർച്ചെ 4 മണിക്ക് ശ്രീലങ്കയിലെ തലെയ്മന്നാർ ഭാഗത്ത് നിന്ന് നീന്തൽ ആരംഭിച്ച്, തമിഴ്നാട്ടിലെ ധനുഷ്കോടിയിൽ ഉച്ചയ്ക്ക് ഏകദേശം 1:50 ഓടെയാണ് ഇഷാങ്ക് സിങ് നീന്തൽ പൂർത്തിയാക്കിയത് . ശക്തമായ കടൽപ്രവാഹം, തിരമാലകൾ, അനിശ്ചിതമായ കാലാവസ്ഥ തുടങ്ങിയ വെല്ലുവിളികളെ മറികടന്നാണ് 7 വയസുകാരനായ ഇഷാങ്ക് സിങ്ഈ നേട്ടം കൈവരിച്ചത്
