തിരുവനന്തപുരം: ദുൽ ഹജ്ജ് മാസപ്പിറവി ഇന്ന് ദൃശ്യമാകാത്തതിനാൽ ബലിപെരുന്നാൾ മെയ് 28 വ്യാഴാഴ്ചയായിരിക്കുമെന്ന് പാളയം ഇമാമടക്കമുള്ളവർ അറിയിച്ചു. മെയ് 17 ന് മാസപ്പിറവി ദൃശ്യമാവാത്തതിനാൽ മെയ് 18 (തിങ്കളാഴ്ച) ദുൽഖഅദ് 30 പൂർത്തീകരിച്ച് മെയ് 19 ( ചൊവ്വാഴ്ച) ദുൽഹജ്ജ് ഒന്നും മെയ് 28 (വ്യാഴാഴ്ച) ബലിപെരുന്നാളുമായിരിക്കുമെന്നാണ് അറിയിപ്പ്. പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയുമാണ് ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട്
ദുൽ ഹജ്ജ് മാസപ്പിറവി കണ്ടതായി വിശ്വാസ യോഗ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ മെയ് 28 (വ്യാഴം) ബലിപെരുന്നാൾ ആയിരിക്കുമെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ,ജനറൽ സെക്രട്ടറി പ്രൊഫസർ കെ.ആലിക്കുട്ടി മുസ്‌ലിയാർ, കോഴിക്കോട് മുഖ്യഖാസിയായമുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കോഴിക്കോട് ഖാളിനാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു.