കഴക്കൂട്ടത്ത് 23 വയസ്സുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍.......

കഴക്കൂട്ടത്ത് 23 വയസ്സുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍.......

കഴക്കൂട്ടം ബ്രാഞ്ച് സെക്രട്ടറി റിബ്സണാണ് അറസ്റ്റിലായത്. കഴക്കൂട്ടത്തെ ഒരു സ്പായില്‍ വെച്ചായിരുന്നു പീഡനം.

ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ആലപ്പുഴ സ്വദേശിനിയാണ് ഇവരെ തിരുവനന്തപുരത്തെത്തിച്ചത്. സ്പായില്‍ എത്തിയതിന് പിന്നാലെ റിബ്സണിനെ വിളിച്ചുവരുത്തുക യായിരുന്നു. ദുരുദ്ദേശ്യമാണെന്ന് മനസിലാക്കിയതോടെ ഒഴിഞ്ഞുമാറാൻ യുവതി ശ്രമിച്ചെങ്കിലും ബലമായി മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തില്‍ സ്പായിലെ ജീവനക്കാരിയായ ആലപ്പുഴ സ്വദേശിനിയെയും റിബ്സണിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. റിബ്സണെ കോടതി റിമാൻഡ് ചെയ്തു.