നിർദേശിച്ചിട്ടുള്ള പാർക്കിങ് ഏരിയകളിൽ ഗതാഗത തടസ്സമുണ്ടാകാത്ത വിധം മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാവൂ എന്നും അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. ഗതാഗത ക്രമീകരണങ്ങൾ ഉള്ളതിനാൽ വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കേണ്ടതാണ്. പൊതുജനങ്ങൾക്ക് ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിനായി 0471-2558731, 9497930055 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി പേരൂർക്കട, ശാസ്തമംഗലം ഭാഗങ്ങളിൽ നിന്ന് സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം-വഴുതയ്ക്കാട്-വിമൻസ് ജംക്ഷൻ-തൈക്കാട് വഴി പോകേണ്ടതാണ്.
പിഎംജി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ജിവി രാജ–എൽഎംഎസ്-മ്യൂസിയം-മാനവീയം റോഡ്–ആൽത്തറ വഴുതയ്ക്കാട്-വിമൻസ് കോളജ് ജംക്ഷൻ-തൈക്കാട് വഴിയും തിരിഞ്ഞു പോകേണ്ടതാണ്.
ഓവർബ്രിഡ്ജ് ഭാഗത്ത് നിന്ന് വരേണ്ട വാഹനങ്ങൾ ഫ്ലൈഓവർ വഴി പനവിള ബേക്കറി ജങ്ഷനിലേക്ക് പോകണം.
എംഎൽഎ/എംപിമാരുടെ വാഹനങ്ങൾ സെക്രട്ടറിയേറ്റിനകത്തും (ഗേറ്റ്-4), ഉദ്യോഗസ്ഥരുടെയും മാധ്യമങ്ങളുടെയും വാഹനങ്ങൾ സംസ്കൃത കോളജ്, യൂണിവേഴ്സിറ്റി കോംപൗണ്ടുകളിലും പാർക്ക് ചെയ്യണം.
പൊതുജനങ്ങളുമായി വരുന്ന വലിയ വാഹനങ്ങൾ ആറ്റുകാൽ ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, ചാക്ക ബൈപാസ് എന്നിവിടങ്ങളിലും ചെറിയ വാഹനങ്ങൾ പുത്തരിക്കണ്ടം മൈതാനം, മാഞ്ഞാലിക്കുളം ഗ്രൗണ്ട് തുടങ്ങിയ നിശ്ചിത കേന്ദ്രങ്ങളിലും പാർക്ക് ചെയ്യേണ്ടതാണെന്നും അധികൃതർ അറിയിച്ചു.
