പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.
മലയോര മേഖല ഒഴികെയുള്ള പ്രദേശങ്ങളിൽ ഇന്നും നാളെയും അസ്വസ്ഥതയുള്ള കാലാവസ്ഥ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ ലഭിക്കാനും സാധ്യതയുണ്ട്. ഏപ്രിൽ 29ന് കാസർകോട്, കണ്ണൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയുടെ സാധ്യതയോടെ ചൂടിന് താൽക്കാലിക ശമനം ലഭിക്കാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
