സുഹൃത്തുക്കൾക്കിടയിലെ തർക്കം പരിഹരിക്കാൻ ശ്രമിച്ച മലയാളി യുവാവിന് ദാരുണാന്ത്യം!

പ്രവാസലോകത്തെ നൊമ്പരപ്പെടുത്തിക്കൊണ്ട് മറ്റൊരു വാർത്ത കൂടി. ദുബായിൽ ജോലി ചെയ്തുവരികയായിരുന്ന കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി ജസീൽ (32) ആണ് കുത്തേറ്റ് മരിച്ചത്. തന്റെ കൂടെ താമസിക്കുന്ന സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കം പരിഹരിക്കാൻ ഇടപെടുന്നതിനിടെയാണ് ജസീലിന് കുത്തേറ്റത് എന്നാണ് ലഭിക്കുന്ന വിവരം.

തർക്കം കൈവിട്ടുപോയ നിമിഷത്തിൽ സമാധാനമുണ്ടാക്കാൻ ശ്രമിച്ച ജസീലിനെ കൂടെയുള്ളവരിൽ ഒരാൾ തന്നെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം ദുബായിലെ റാഷിദിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു നിമിഷത്തെ ദേഷ്യം തകർത്തത് ഒരു യുവാവിന്റെ ജീവനും ആ കുടുംബത്തിന്റെ പ്രതീക്ഷകളുമാണ്. പ്രിയപ്പെട്ട ജസീലിന് ആദരാഞ്ജലികൾ.